സ്‌കൈപ്പിൽ കേൾക്കുന്നത്‌ നമ്മൾ മാത്രമല്ല



നമ്മളുടെ സ്‌കൈപ്പ്‌ കോളുകൾ മൈക്രോസോഫ്‌റ്റിലെ ഉദ്യോഗസ്ഥർ കേൾക്കുന്നുണ്ട്‌  എന്ന കാര്യം അറിയാമോ? പരിഭാഷാ സംവിധാനം കൃത്യമാണോയെന്ന്‌ നോക്കാനാണ്‌ ചോർത്തലെന്നാണ്‌  വിശദീകരണം.  മൈക്രോസോഫ്‌റ്റിലെ കരാർ ജോലിക്കാർക്കാണ്‌ ഇതിന്റെ ചുമതലയെന്ന്‌ ടെക്‌ വെബ്‌സൈറ്റായ മദർ ബോർഡാണ്‌ വെളിപ്പെടുത്തിയത്‌. ഈ വിവരം സ്‌കൈപ്പിന്റെ വ്യവസ്ഥകൾ (ടേംസ്‌ ആൻഡ്‌ കണ്ടീഷൻസ്‌) സൂചിപ്പിക്കുന്നില്ലെന്നത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. എന്നാൽ അനുമതിയോടെയാണ്‌ ഉപയോക്‌താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നതെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ വാദം. സ്‌കൈപ്പിൽനിന്ന്‌ ചോർന്ന വ്യക്തികളുടെ രഹസ്യ സംഭാഷണ‌ം പോലും തങ്ങളുടെ പക്കലുണ്ടെന്ന്‌ മദർബോർഡ്‌ അവകാശപ്പെടുന്നു. മൈക്രോസോഫ്‌റ്റിന്റെ വോയിസ്‌ അസിസ്‌റ്റന്റായ കോർട്ടാനായിലെ ശബ്ദശകലങ്ങളും മദർബോർഡിന്റെ പക്കലുണ്ട്‌. Read on deshabhimani.com

Related News