വിവോയുടെ വൈ 53ഐ ബജറ്റ് സ്‌മാര്‍ട്ട‌്ഫോണ്‍



 സ്‌മാര്‍ട്ട‌്ഫോണ്‍ നിര്‍മാതാക്കളായ വിവോ ‘വൈ' സ്മാര്‍ട്ട‌്ഫോണ്‍ ശ്രേണിയിലേക്ക് ഒരു സ്മാര്‍ട്ട‌്ഫോണ്‍കൂടി അവതരിപ്പിച്ചു. അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയും മുഖം തിരിച്ചറിയൽ സവിശേഷതയുമുള്ള ‘വിവോ വൈ53ഐ' സ്മാര്‍ട്ട‌്ഫോണാണിത്. വില 7,990 രൂപ. എട്ട് മെഗാപിക്‌സല്‍ പിൻക്യാമറയിലെ അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങൾ എടുക്കുകയും അവ കൂട്ടിയോജിപ്പിച്ച് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. 32 മെഗാപിക്‌സല്‍ റസലൂഷൻ വരെയുള്ള ചിത്രങ്ങളും വീഡിയോകളും ഇങ്ങനെ പകര്‍ത്താന്‍ സാധിക്കും. 5 മെഗാപിക്സെൽ ആണ് സെൽഫി ക്യാമറ. ഫേസ് ആക്സസ് ഫീച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി ഫോൺ അൺലോക്ക് ചെയ്യുന്നു. സ്മാര്‍ട്ട‌് ഐ പ്രൊട്ടക്ഷന്‍ സംവിധാനവുമുണ്ട‌്. ഒപ്പം രണ്ട് അപ്ലിക്കേഷനുകള്‍ ഒന്നിച്ച‌് ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ‌് ക്ലോണ്‍ സൗകര്യവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 425 പ്രൊസസറാണ് വിവോ വൈ53ഐ സ്മാര്‍ട്ട‌്ഫോണിന്റെ കരുത്ത്. ബാറ്ററി 2500 എംഎഎച്ച് ആണ്. Read on deshabhimani.com

Related News