27 October Sunday

അഭിനയ കനൽ ആളിക്കത്തിച്ച്‌ സനൽ

ഷിബു ആറാലുംമൂട് 8shibu8@gmail.comUpdated: Sunday Oct 27, 2024

സഫലമായ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട്- മുന്നേറുകയാണ് നെയ്യാറ്റിൻകര സനലിന്റെ അരങ്ങുജീവിതം. പ്രൊഫഷണൽ നാടകരംഗത്ത്- തിരുവനന്തപുരം അക്ഷരാ ക്രിയേഷൻസിന്റെ "ഇടം' ഏറെ ശ്രദ്ധേയമായത്- പ്രമേയത്തിന്റെ പ്രസക്തികൊണ്ട്‌ മാത്രമല്ല, സനലിന്റെ പകർന്നാട്ടം കൊണ്ടുകൂടിയാണ്. അവയവദാനത്തിനുപിന്നിലെ അനഭിലഷണീയ പ്രവണതകൾ പ്രമേയമാക്കിയ "ഇട'ത്തിലെ മണിക്കുഞ്ഞ്- എന്ന തോമയെ അസാധാരണ കൈയടക്കത്തോടെ അവതരിപ്പിച്ചാണ് സനൽ 2023‐24ലെ കേരള സംഗീത നാടക അക്കാദമി പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്-കാരം നേടിയത്-.    "ഇട'ത്തിന്റെ രചന ഹേമന്ത്- കുമാറിന്റേതാണ്. സംവിധായകൻ, രാജേഷ്- ഇരുളം.
കേരള കാത്തലിക്- ബിഷപ്- കൗൺസിൽ, ഇ എം എസ്- സാംസ്-കാരിക വേദി തുടങ്ങി നിരവധി സംഘടനകൾ സംസ്ഥാനാടിസ്ഥാനത്തിന് സംഘടിപ്പിച്ച മത്സരവേദികളിൽനിന്ന് "തോമാ'യ്ക്കു ലഭിച്ചത്- പതിനഞ്ചോളം അവാർഡുകൾ. "ഇടം' പങ്കെടുത്ത മറ്റു പ്രാദേശിക മത്സരങ്ങളിലും സനൽ തന്നെയായിരുന്നു മികച്ച നടൻ.

കരകുളം ചന്ദ്രന്റെ സമിതിയായിരുന്ന തിരുവനന്തപുരം അജന്ത അവതരിപ്പിച്ച "ആകാശവിളക്കി'ൽ സനൽ ജീവൻ പകർന്ന "വസീംബാവ'യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്- 2004‐05ൽ ലഭിച്ചതോടെയാണ് സനൽ ഈ രംഗത്ത്- ശ്രദ്ധേയനാകുന്നത്-. പ്രേക്ഷകരിൽ നൊമ്പരത്തിരകളുയർത്തിയ "വസീംബാവ'യെന്ന കഥാപാത്രത്തെ സൃഷ്ടിച്ച നാടകകൃത്ത്- ഫ്രാൻസിസ്- ടി മാവേലിക്കരയെ വർഷങ്ങൾക്കിപ്പുറവും ആദരവോടെയാണ് സനൽ സ്-മരിക്കുന്നത്-.

തുടക്കം ഏകാങ്കത്തിൽ

നാടകനടനും റബർ വർക്-സ്- ജീവനക്കാരനുമായിരുന്ന ജ്യേഷ്-ഠൻ രാമചന്ദ്രന്റെ ഉപദേശമനുസരിച്ച്- നെയ്യാറ്റിൻകര ബോയ്-സ്- ഹൈസ്-കൂളിലെ ഏകാങ്ക നാടകമത്സരത്തിൽ പങ്കെടുത്ത്- മികച്ച നടനുള്ള സമ്മാനം നേടിയതായിരുന്നു സനലിന്റെ തുടക്കം. ധനുവച്ചപുരം വിടിഎംഎൻഎസ്-എസ്- കോളേജിൽ വിദ്യാർഥിയായിരിക്കെ പലതവണ മികച്ച നടനായി. തന്റെ തട്ടകം നാടകമാണെന്ന് സനൽ തിരിച്ചറിഞ്ഞതോടെ നാട്ടിലെ നാടക സമിതികളുമായി സഹകരിക്കാൻ തുടങ്ങി-. തിരുവനന്തപുരം ലിറ്റിൽ തിയറ്റഴ്-സിലൂടെ പ്രൊഫഷണൽ നാടക രംഗത്തേക്ക്‌ ചുവടുവച്ചു.
അരുമാനൂർ ഹരിയുടെ "അർത്ഥാന്തരാന്യാസം', തിരുവനന്തപുരം താസ്-കിനുവേണ്ടി വെൺപകൽ ഹരി രചിച്ച "ഹർഷാരവം', "ഹാരാർപ്പണം' തുടങ്ങിയവയുമായി ആദ്യകാലങ്ങളിൽ സഹകരിച്ചത്- തന്നിലെ നടനെ ഏറെ പരുവപ്പെടുത്തിയതായി സനൽ പറയുന്നു. സതീഷ്- സംഗമിത്രയുടെ "ഗൾഫ്- ഡയറി', "ആകാശവാണിഭം', അഡ്വ.വെഞ്ഞാറമൂട്- രാമചന്ദ്രൻ നയിച്ച തിരുവനന്തപുരം സൗപർണികയുടെ നാടകങ്ങൾ എന്നിവയിൽനിന്നും ലഭിച്ച അനുഭവസമ്പത്തുമായാണ് കൊല്ലം അനശ്വരയുടെ "മഞ്ഞുപെയ്യുന്ന മനസ്സി'ലെ ബോംബെവാല എന്ന കഥാപാത്രത്തെ ഏറ്റെടുക്കുന്നത്-. മുംബൈ കലാപത്തിന് സർവവും നഷ്ടപ്പെട്ടവരുടെ പ്രതീകമായ "ബോംബെ വാല'' സദസ്സുകളിൽ നൊമ്പരം പടർത്തി. എസ്- എൽ പുരം സദാനന്ദൻ, കാമ്പിശ്ശേരി കരുണാകരൻ, ബാലൻ കെ നായർ, സെയ്-ത്താൻ ജോസഫ്-, ലോഹിതദാസ്- തുടങ്ങിയ പ്രതിഭകളുടെ സ്-മരണാർഥം സംഘടിപ്പിക്കപ്പെട്ട നാടക മത്സരങ്ങളിലെല്ലാം "ബോംബെവാല'യിലൂടെ സനൽ മികച്ച നടനായി. വടക്കാഞ്ചേരി സ്-പന്ദനം, ഗുരുവായൂർ സിസിസി, പെരുമ്പാവൂർ ബോധി, തിക്കുറിശ്ശി ഫൗണ്ടേഷൻ എന്നിവ നടത്തിയ നാടകമത്സരങ്ങളിലും സനൽ തന്നെയായിരുന്നു മികച്ച നടൻ. മയ്യനാട്- നവരംഗം സാംസ്-കാരിക സമിതി നടത്തിയ നാടകമത്സരത്തിൽ കൊല്ലം അനശ്വരയുടെ "മഞ്ഞു പെയ്യുന്ന മനസ്സും' അതിലൂടെ സനലും ഒന്നാമതെത്തി. കണ്ണൂർ മാണിയാട്ടു നടന്നുവരുന്ന എൻ എൻ പിള്ള സ്-മാരക നാടകോത്സവത്തിൽ അഞ്ചു തവണ സനൽ മികച്ച നടനായി-.

ആയിരക്കണക്കിന്‌ വേദികൾ

തിരുവനന്തപുരം അഥീന, ലിറ്റിൽ തിയറ്റഴ്-സ്-, സ്വദേശാഭിമാനി, സർഗവീണ, കോട്ടയം ഉജ്ജയിനി, കൊച്ചിൻ സംഗമിത്ര, ഓച്ചിറ നിള, തിരുവനന്തപുരം താസ്-ക്-, സൗപർണിക, അജന്ത തുടങ്ങിയ നിരവധി നാടക കൂട്ടായ്-മകളിലൂടെ ആയിരക്കണക്കിന്‌ വേദികൾ ഇതിനകം സനൽ പിന്നിട്ടുകഴിഞ്ഞു. സന്ധ്യാരാജേന്ദ്രൻ നിർമിച്ച "സുന്ദരി' എന്ന സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്-തു. തുടർന്ന്‌ സിനിമയിലേക്കും സീരിയലുകളിലേ-ക്കും. നാടകത്തോടുള്ള പ്രതിബന്ധതയും തുടർച്ചയായ വേദികളുടെ തിരക്കും കാരണം പല നല്ല ഓഫറുകളോടും പ്രതികരിക്കാനാകാതെ പോകുന്നുണ്ട്-. ശബരിമല സീസണിൽ- താൽക്കാലിക അനൗൺസറായും കൺസ്-ട്രക്ഷൻ ജോലികളിൽ സഹായിയായുമൊക്കെ കോവിഡുകാല പ്രതിസന്ധി തരണം ചെയ്യേണ്ടിവന്നപ്പോളൊഴികെ നാടകം വിട്ടൊരു ജീവിതത്തെക്കുറിച്ച്- സനൽ ചിന്തിച്ചിട്ടില്ല.

ഒതുക്കവും മിതത്വവും

പുരോഗമന കലാ സാഹിത്യ സംഘത്തിലും നാട്ടിലെ ഇടതുപക്ഷ സംഘടനാപ്രവർത്തന വേദികളിലും സജീവ സാന്നിധ്യമായ സനൽ കവി വിനോദ്- വൈശാഖിയുടെ നേതൃത്വത്തിൽ നടന്ന "ക്യാ' എന്ന കടമ്മനിട്ട കവിതയുടെ നാടകാവിഷ്കാരത്തിൽ വൈശാഖിയോടൊപ്പം തന്നെ അരങ്ങിലെത്തി. അന്ന് വൈലോപ്പിള്ളി സംസ്-കൃതി ഭവൻ വേദിയിൽവച്ച്- ഭരത്- മുരളിയുടെ പ്രോത്സാഹനവും അനുഗ്രഹവും ലഭിച്ചത്- നിറവാർന്ന ഓർമയാണ്.
കോഴിക്കോട്- നാടകരംഗത്ത്- ഉണ്ടായ പുത്തനുണർവ്- സ്വന്തം നാടായ തിരുവനന്തപുരത്ത്- രൂപപ്പെട്ടു വരുന്നതേയുള്ളൂവെന്നാണ് സനലിന്റെ നിരീക്ഷണം. മുൻകാലങ്ങളിൽ പിൻനിരയിലുമുള്ള കാണികളിലേ-ക്ക്- വേദിയിൽനിന്നുള്ള വൈകാരിക സംക്രമണം ലക്ഷ്യമിട്ട്- അമിതാഭിനയത്തെയും അതിവൈകാരിക ചേഷ്-ടകളെയും നടീനടന്മാർ കൂട്ടുപിടിച്ചിരുന്നു. എന്നാൽ സമകാലിക നാടകാഭിനയത്തിന്റെ മുഖമുദ്ര കൂടുതൽ ഒതുക്കവും മിതത്വവുമാണെന്ന് സനൽ പറയുന്നു. കോഴിക്കോട്- "സങ്കീർത്തന'യുടെ ബാനറിൽ ഹേമന്ത്-കുമാർ രചനയും രാജേഷ്- ഇരുളം സംവിധാനവും നിർവഹിക്കുന്ന "വെളിച്ചം' എന്ന നടകത്തിലാണ് ഇപ്പോൾ സനൽ-.

നെയ്യാറ്റിൻകര സെന്റ്തെരേസാസ്- സ്-കൂൾ അധ്യാപിക പ്രീതയാണ് ജീവിതപങ്കാളി. ഏക മകൻ ഇന്ദ്രജിത്ത്- ബിരുദവും കോ‐ഓപ്പറേറ്റീവ്- കോഴ്-സും പൂർത്തിയാക്കി. ഭാര്യയുടെയും മകന്റെയും പൂർണപിന്തുണയും കലാഭിമുഖ്യവും തനിക്ക്- ഏറെ സന്തോഷം പകരുന്ന ഘടകമായി സനൽ കാണുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top