22 December Sunday

2001 സെപ്തംബർ 11; അമേരിക്ക വിറച്ചതിന്‌ ബഹിരാകാശം വരെ സാക്ഷി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

photo credit:x

2001 സെപ്തംബർ 11-ന്, അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്‌ കാണുകയും ചിത്രീകരിക്കുകയും ചെയ്ത ഒരു വ്യക്തിയുണ്ടായിരു‌ന്നു. എക്സ്പെഡിഷൻ 3 കമാൻഡർ ഫ്രാങ്ക് കുൽബെർട്ട്സൺ.

അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ തകർന്നടിഞ്ഞപ്പോൾ അമേരിക്ക വിറച്ചത്‌ ഫ്രാങ്ക് കുൽബെർട്ട്സൺ ബഹിരാകാശനിലയത്തിൽ നിന്ന്‌ ചിത്രീകരിച്ചു.

നാല് കൊമേഴ് സ്യല്‍ വിമാനങ്ങളാണ് അന്ന്‌ അല്‍ ഖ്വയ്​ദ ഭീകരര്‍ ഹൈജാക്ക് ചെയ്തത്. അതിലാദ്യത്തേത്, രാവിലെ 8.46-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലും രണ്ടാമത്തെ വിമാനം 9.03 ന്‌  തെക്കന്‍ ടവറിലും വന്നിടിച്ചു. ഇതേസമയം ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനവും ഭീകരർ ലക്ഷ്യത്തെത്തിച്ചു. നാലാമത്തെ വിമാനം 10.03-ഓടെ പെന്‍സിൽവാനിയക്കടുത്ത് ഒരു പാടത്ത് തകര്‍ന്നു വീഴുകയായിരുന്നു. അല്‍ ഖ്വയ്​ദയുടെ ആക്രമണത്തിൽ അമേരിക്ക അടിമുടി വിറച്ചു.

അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി ലോവര്‍ മാന്‍ഹട്ടനിൽ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അംബര ചുംബികളായ തിളങ്ങി നിന്നിരുന്ന ഇരട്ടഗോപുരങ്ങള്‍ തീഗോളങ്ങളായി ജ്വലിച്ചപ്പോൾ ഭൂമിയിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്ക് മുകളിൽ നിന്ന്  ആ ദൃശ്യങ്ങൾ  കുൽബെർട്ട്സൺ പകർത്തിയത്‌ മിനിറ്റുകൾ കൊണ്ടാണ്‌.

അടുത്ത ദിവസം ഒരു പൊതു കത്തിൽ കുൽബെർട്ട്സൺ എഴുതി, “ഇന്ന് ലോകം മാറി. എന്റെ കണ്ണുകൾക്ക്‌ താഴെയാണ്‌ മനുഷ്യജീവിതങ്ങൾ പൊലിഞ്ഞു വീഴുന്നത്‌. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു.'' ആ ആക്രമണത്തിൽ അമേരിക്കയിൽ പൊലിഞ്ഞത്‌ ഏകദേശം 3,000 പേരുടെ ജീവനാണ്‌. യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരത നിറഞ്ഞ സംഭവങ്ങളിലൊന്നായി സെപ്തംബർ 11 ലെ ആക്രമണം മാറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top