23 December Monday
ക്യാപ്‌റ്റൻ ലക്ഷ്‌മി 
അനുസ്‌മരണം ഇന്ന്‌

ആവേശമായി 
ക്യാപ്‌റ്റൻ ലക്ഷ്‌മി

സി എസ്‌ സുജാതUpdated: Tuesday Jul 23, 2024


സ്വാതന്ത്ര്യസമരസേനാനിയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റെ അനുസ്‌മരണദിനമാണ്‌ ഇന്ന്‌. 2012 ജൂലെെ ഇരുപത്തിമൂന്നിനാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ മുൻനിര പോരാളിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെക്കുറിച്ച് ആവേശോജ്വലമായ നിരവധി ഓർമകൾ പങ്കുവയ്‌ക്കാനുണ്ട്.

പ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതുപ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്തുവീട്ടിൽ എ വി അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായാണ് ലക്ഷ്മി ജനിച്ചത്.  മദിരാശിയിലായിരുന്നു ബാല്യകാലം. 1938-ൽ മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി.1941ൽ സിംഗപ്പുരിലേക്കു പോയ അവർ ദരിദ്രർക്കായി ക്ലിനിക് തുടങ്ങി. ഒപ്പംതന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യ ഇൻഡിപെൻഡൻസ്‌ ലീഗിൽ പ്രവർത്തിക്കുകയുംചെയ്തു. 1943ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പുർ സന്ദർശിച്ചതോടെയാണ് ഐഎൻഎയുമായി അവർ അടുക്കുന്നത്. ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി ക്യാപ്റ്റൻ ലക്ഷ്മി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവൺമെന്റിൽ വനിതാക്ഷേമ മന്ത്രിയായി. 1947ൽ കേണൽ പ്രേംകുമാർ സൈഗാളിനെ വിവാഹം കഴിച്ച് കാൺപുരിൽ സ്ഥിരതാമസമായി.

1972ൽ സിപിഐ എം അംഗമായി. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരണത്തിനായി മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്‌മി ചുമതലയേറ്റു. സ്ത്രീസമൂഹത്തിനുവേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയ വ്യക്തികളിൽ ഒരാളായിരുന്നു. സ്വാതന്ത്ര്യസമര പോരാളിയായ ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനത്തിൽ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും ഐക്യം സൂക്ഷിക്കാനും ആവേശകരമായ പ്രവർത്തനം ഏവരും ഏറ്റെടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top