23 December Monday

സഖാവ് ഇ എം ശ്രീധരൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


സഖാവ് ഇ എം ശ്രീധരൻ (അനിയൻ) അന്തരിച്ചിട്ട് ഇന്ന് (നവംബർ 14) 22 വർഷം തികയുന്നു. ഇ എം എസിന്റെയും ആര്യ അന്തർജനത്തിന്റെയും മകനായ ശ്രീധരൻ ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കെ പാർടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ഏറ്റെടുത്താണ് മുഴുവൻസമയ പാർടി പ്രവർത്തനത്തിലേക്ക് നീങ്ങിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെക്കുറിച്ച് ലളിതമായ ഭാഷയിൽ വിശദീകരിക്കുകയും ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നതിൽ സഖാവിന്റെ സംഭാവന അനുപമമാണ്.

ലളിതവും നർമം തുളുമ്പുന്നതുമായ ശൈലിയിൽ ഗഹനമായ സാമ്പത്തികവിഷയങ്ങളെക്കുറിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതി; പ്രഭാഷണങ്ങൾ നടത്തി. ജനകീയാസൂത്രണപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ആസൂത്രണ ബോർഡ് അംഗമെന്നനിലയിൽ നേതൃപരമായ പങ്കുവഹിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞ, ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർകൂടിയായിരുന്ന ആ അതുല്യപ്രതിഭയുടെ ഓർമയ്ക്കുമുന്നിൽ ആദരാഞ്ജലി.

ദേശാഭിമാനി പ്രവർത്തകർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top