03 December Tuesday

തൊഴിലാളികളുടെ മുൻനിര നേതാവ്‌

ആർ ചന്ദ്രശേഖരൻUpdated: Friday Oct 6, 2023

മുഖ്യമന്ത്രി പിണറായി വിജയൻ, ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എളമരം കരീം എന്നിവർക്കൊപ്പം 
ആനത്തലവട്ടം ആനന്ദൻ


തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന അടിസ്ഥാന രാഷ്‌ട്രീയത്തെ മുറുകെപ്പിടിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. രാഷ്‌ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുന്ന വിവിധ ട്രേഡ്‌ യൂണിയനുകളിൽപ്പെട്ട നേതാക്കളും തൊഴിലാളികളുമായി ആനത്തലവട്ടം ഇടപെട്ടത്‌ അവരുടെ പ്രശ്നങ്ങളെ മുൻനിർത്തിയാണ്‌.

സിഐടിയു സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ മാത്രമല്ല, സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പ്രധാന നേതാവും കേരളത്തിൽ ആറ് ദശാബ്ദമായി ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി നിന്ന തലയെടുപ്പുള്ള തൊഴിലാളി നേതാവ്‌ എന്ന നിലയിലുമാണ്‌ ആനത്തലവട്ടം ആനന്ദനെ നാളെ ഓർക്കുക. അദ്ദേഹത്തിന്റെ ദേഹവിയോഗം വളരെ ദുഃഖത്തോടെയാണ് കാണുന്നത്. അസംഘടിത തൊഴിലാളിമേഖലയെ പ്രത്യേകിച്ച് കയർ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിൽ നിരന്തരമായി ഇടപെട്ട് അവരുടെ കൂലിയും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ശക്തമായി ഇടപെട്ടിരുന്നു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മറ്റു പല തൊഴിൽമേഖലകളിലും അറിയപ്പെടുന്ന തൊഴിലാളിപക്ഷ നീക്കങ്ങൾ നടത്തിയ പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അനുശോചിക്കുന്നു.
(ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top