24 November Sunday

മാനവസമത്വത്തിനായി നിലകൊണ്ട കവി -

ഡോ. എം ലീലാവതിUpdated: Saturday Nov 30, 2019


കവി അക്കിത്തം മാനവസമത്വത്തിനുവേണ്ടി നിലകൊണ്ട കവിയാണ്‌. ‘അക്കിത്തത്തിന്റെ കവിത ഒരു പഠനം' എന്ന എന്റെ പുസ്‌തകത്തിൽ അദ്ദേഹത്തിന് ജ്ഞാനപീഠപുരസ്‌കാരം കിട്ടുമെന്ന്‌ പ്രവചിച്ചിരുന്നു.  ഇപ്പോൾ അത്‌ യാഥാർഥ്യമായതിൽ സന്തോഷമുണ്ട്‌. മനുഷ്യജീവിതത്തിൽ ഓരോരുത്തരുമനുഭവിക്കുന്ന ദുഃഖത്തിലേക്ക് പ്രത്യേക നോട്ടമുള്ള കവിയാണ് അക്കിത്തം. അക്കിത്തം കവിതകളിൽ കണ്ണീർ എന്ന പദവും അതിന്റെ പര്യായങ്ങളും നൂറിലേറെ തവണ ഉപയോഗിച്ചതായി ഞാനെഴുതിയ പുസ്‌തകത്തിൽ എടുത്തുപറയുന്നുണ്ട്. അന്യർക്കുവേണ്ടി ഏറെ ദുഃഖിക്കുന്ന വൈകാരികസത്ത അക്കിത്തംകവിതകളിൽ കാണാം.

അശ്രുലോകത്തെ സൗരമണ്ഡലമായും പുഞ്ചിരിയെ ചന്ദ്രികയായും കാണുന്നത് അതുകൊണ്ടാണ്. അന്യർക്കുവേണ്ടി ഇത്രയേറെ ദുഃഖിക്കുന്ന മറ്റൊരു കവിയുമില്ല.
നിലവിളിയുടെ പിന്നാലെപോകുന്ന കവി മനുഷ്യരിൽ ജാതിപരമോ മതപരമോ വർഗപരമോ ആയ ഒരു വ്യത്യാസത്തെയും അംഗീകരിക്കുന്നില്ല. കവി മനുഷ്യമഹത്വത്തെ ആരാധിക്കുകയും അധഃപതനത്തെ ഭയക്കുകയും വെറുക്കുകയുംചെയ്യുന്നു.

ക്ഷേത്രനടയിലെ സാമുദായികസംഘട്ടനത്തെ കുറിച്ചുള്ള കവിതയിൽ കലാപത്തിൽ മരിച്ചവരുടെ മതങ്ങൾ തിരക്കാൻ ദൈവത്തെ ചുമതലപ്പെടുത്തുന്നുണ്ട്. എന്നാൽ, തനിക്ക് ഒ, എ, ബി വിഭാഗങ്ങളിലുള്ള രക്തത്തെമാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും മരിച്ചവരുടെ മതമെന്തെന്ന് അറിയാൻ കഴിയുന്നില്ല എന്നും ദൈവം പറയുന്നു. ഇത് അക്കിത്തമെന്ന കവിയുടെ ശാസ്ത്രീയ സമത്വസങ്കൽപ്പത്തിന്റെ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top