24 December Tuesday

അയനം- സി വി ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ ചന്ദ്രന്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തൃശൂർ> സി വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി വി ശ്രീരാമൻ കഥാപുരസ്കാരത്തിന് ഷനോജ് ആർ ചന്ദ്രൻ അർഹനായി. 

കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകത്തിനാണ് അവാർഡ്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇ സന്തോഷ്കുമാർ ചെയർമാനും സി എസ് ചന്ദ്രിക, വി കെ കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഗസ്ത് 30ന് വൈകുന്നേരം അഞ്ചിന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ പുരസ്കാരം സമർപ്പിക്കും. ഇ സന്തോഷ്കുമാർ, സി എസ് ചന്ദ്രിക, വിജേഷ് എടക്കുന്നി, പി വി ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top