22 December Sunday
വേലൂർ ചുങ്കം ചിന്താവേദി വായനശാല ഹാളിൽ

ബ്രെക്സിറ്റിന്റെ കാണാപ്പുറങ്ങള്‍ പ്രകാശനം ഞായറാഴ്ച

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തൃശൂർ> യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനെ വേർപ്പെടുത്തിയ  ബ്രെക്സിറ്റിനെ ആസ്പദമാക്കിയുള്ള ബ്രിട്ടന്റെ സമകാലിക രാഷ്ട്രീയ സാമ്പത്തിക   ചരിത്രം വിവരിക്കുന്ന തോമസ് പുത്തിരിയുടെ പുസ്തകം ഒക്ടോബർ 20 ന് പുറത്തിറങ്ങും. അറിയപ്പെടാത്ത ബ്രിട്ടന്‍ ബ്രെക്സിറ്റിന്റെ കാണാപ്പുറങ്ങള്‍ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കർമ്മം വേലൂർ ചുങ്കത്തെ ചിന്താവേദി വായനശാലാ ഹാളിലാണ്. വൈകീട്ട് ആറുമണിക്ക് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പ്രകാശനം നിർവ്വഹിക്കും.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി മുരളി ഏറ്റുവാങ്ങും. തോമസ് പുത്തിരിയുടെ ഗ്രന്ഥം യൂറോപ്യൻ യൂണിയന്റെ പിന്തിരിപ്പൻ നയങ്ങളെ തുറന്നുകാണിക്കുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞൊരു പതിറ്റാണ്ടുകാലത്തെ ബ്രട്ടീഷ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ഒരു വിഗഹവീക്ഷണവും നമുക്കു തരുന്നതായി പുസ്തകത്തിന്റെ ആമുഖത്തിൽ ടി എം തോമസ് ഐസക് അഭിപ്രായപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top