30 October Wednesday

ഡിസി നോവല്‍ മത്സരം: ഷംസുദ്ദീൻ കുട്ടോത്തിന്റെ ഇരീച്ചാൽകാപ്പിന് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കോട്ടയം> ഡി സി ബുക്‌സ് നടത്തിയ ഡി സി സുവർണ്ണജൂബിലി നോവൽ മത്സരത്തിൽ ഷംസുദീൻ കുട്ടോത്തിന്‌ പുരസ്‌കാരം. ‘ഇരീച്ചാൽകാപ്പ്’ എന്ന നോവലിനാണ് പുരസ്‌കാരം. ദേശാഭിമാനി തൃശൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്ററായ ഷംസുദ്ദീൻ കോഴിക്കോട് ആവള കുട്ടോത്ത്‌ സ്വദേശിയാണ്‌. മൂന്നുലക്ഷം രൂപയാണ് അവാർഡ് തുക.

ഡി സി ബുക്സ് സിഇഒ രവി ഡിസിയാണ് ഫലം പ്രഖ്യാപിച്ചത്. മനോജ് കുറൂർ, വി ജെ ജയിംസ്, രാഹുൽ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. രണ്ടാംസ്ഥാനത്തെത്തിയ ഡയാസ്പൊറ(സുരേഷ് കുമാർ വി), മത്തിയാസ്(എം ആർ വിഷ്ണുപ്രസാദ്) എന്നീ  നോവലുകൾക്ക്‌ ഒരു ലക്ഷം രൂപ വീതം സമ്മാനം നൽകും.

മുന്നൂറോളം നോവലുകളിൽ നിന്ന് ഇരീച്ചാല്‍കാപ്പ് (ഷംസുദ്ദീന്‍ കുട്ടോത്ത്), ഡയാസ്‌പൊറ (സുരേഷ് കുമാര്‍ വി), മത്തിയാസ് (എം ആര്‍ വിഷ്ണുപ്രസാദ്), അനുയാത്ര (അബു അബിനു), വൈറസ് (ഐശ്വര്യ കമല), ജയോപാഖ്യാനം (അനുജിത് ശശിധരന്‍), വിഴിവന്യ (വിനോദ് എസ് ) എന്നീ ഏഴ് നോവലുകളാണ് അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഏഴു നോവലുകളും ഡിസി ബുക്സ് പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top