കളമശേരി: കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ദീര്‍ഘകാലം ഫിസിക്സ് അധ്യാപകനായിരുന്ന ഡോ. സി പി മേനോന്റെ പേരിലുള്ള പുരസ്കാരങ്ങള്‍ കുസാറ്റ് ഫോട്ടോണിക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണംചെയ്തു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷനായി. ഡോ. സി പി മേനോന്റെ പത്നിയും പ്രമുഖ സാഹിത്യകാരിയുമായ ഡോ. എം ലീലാവതി സ്വാഗതംപറഞ്ഞു. ഡോ. എം ആര്‍ രാഘവവാരിയര്‍ (നിരൂപണം), ബി രാജീവന്‍ (വിവര്‍ത്തനം), കെ അന്‍വര്‍ സാദത്ത് (ശാസ്ത്രവിജ്ഞാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രൊഫ. എം തോമസ് മാത്യു പുരസ്കാരഗ്രന്ഥങ്ങളെക്കുറിച്ച് സംസാരിച്ചു. ഡോ. പി വി കൃഷ്ണന്‍നായര്‍, സി രാധാകൃഷ്ണന്‍, ഡോ. രാഘവവാരിയര്‍, ബി രാജീവന്‍, കെ അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. എം വി ബെന്നി നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..