22 December Sunday

കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ: പുസ്തകം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


തിരുവനന്തപുരം
ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി പദ് മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ നൽകിയാണ്‌ പുസ്‌തകം പ്രകാശനം ചെയ്തത്‌.  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വികാർത്തികേയൻ നായർ പങ്കെടുത്തു. കൊറോണ വൈറസിനെ സംബന്ധിച്ച് ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായി ഉത്തരം നൽകുന്നതാണ് പുസ്തകം. 150രൂപ വിലയുള്ള  പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top