കണ്ണൂര്‍> തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയായ ബ്രണ്ണന്‍ മലയാളം സമിതിയുടെ നാലാമത് മണിമല്ലിക സ്മാരക സാഹിത്യപുരസ്‌കാരം ഒ പി സുരേഷിന്. പച്ചിലയുടെ ജീവചരിത്രം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരാണ്. 15000 രൂപയും ചിത്രകാരന്‍ ഹരീന്ദ്രന്‍ ചാലാട് രൂപകല്‍പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.
കവി മാധവന്‍പുറച്ചേരി, നിരൂപകരായ ഡോ. സജയ് കെ വി, ദേവേശന്‍ പേരൂര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ 12ന് രാവിലെ പത്തിന് ബ്രണ്ണന്‍ കോളേജില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുരസ്‌കാരം സമ്മാനിക്കും.
കണ്ണൂര്‍ സര്‍വ്വകലാശാലയിലുള്ള കോളേജുകളില്‍ നിന്ന് മലയാളം ബിരുദാന്തര ബിരുദത്തിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മണിമല്ലിക സ്മാര വിദ്യാഭ്യാസ പുരസ്‌കാരത്തിന് ബ്രണ്ണന്‍ കോളേജിലെ ജീവനി ആര്‍, അനഘ ആര്‍ കെ, ദിഗിനി സി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അവഹരായി. 5000, 3000, 2000 എന്നിവങ്ങനെയാണ് സമ്മാനത്തുക.ബ്രണ്ണന്‍ കോളേജിലെ അധ്യാപികയായിരുന്ന മണിമല്ലികയുടെ സ്മരണാര്‍ത്ഥം ഭര്‍ത്താവ് ടി ഗോപാലന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..