27 November Wednesday

'പുഷ്പ'യോടൊപ്പം അഞ്ച് വർഷത്തെ യാത്ര; കുറിപ്പുമായി അല്ലു അർജുൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

കൊച്ചി > ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കുറിപ്പുമായി നടൻ അല്ലു അർജുൻ. 'എന്തൊരു യാത്രയായിരുന്നു! 'പുഷ്പ'യോടൊപ്പം 5 വർഷത്തെ യാത്ര; ഇത് അവസാന ദിനം, അവസാന ഷോട്ട്', എന്നാണ് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് കൊച്ചിയിലെത്തും. വൈകീട്ട് അഞ്ചിന് ഗ്രാൻഡ് ഹയാത്തിലാണ് അല്ലു അർജുൻ മലയാളികളെ നേരിൽ കാണുന്നത്. 'പുഷ്പ ഇനി നാഷണല്ല, ഇൻറർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ തരം​ഗമായിട്ടുണ്ട്. ഡിസംബ‍ർ അഞ്ചിനാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്. ഇ ഫോർ എൻറർടെയ്ൻമെന്റ്സാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ: ദ റൈസി'ൻറെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ'  ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി ആർ ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top