19 December Thursday

"ആകാസം ലോ ഒക താര’സിനിമയിലൂടെ ദുൽഖർ വീണ്ടും തെലുങ്കിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കൊച്ചി > മഹാനടി, സീത രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങൾക്ക്‌ ശേഷം ദുൽഖർ സൽമാൻ വീണ്ടും തെലുങ്ക് ചിത്രവുമായി എത്തുന്നു. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന "ആകാശം ലോ ഒക താര’ ചിത്രമാണ്‌ ദുൽഖർ അഭിനയിക്കുന്ന പുതിയ തെലുങ്ക്‌ ചിത്രം. നടന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും പുറത്തുവിട്ടു.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത്‌ തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേർന്നാണ്‌. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം റിലീസ്‌ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top