22 December Sunday

കാർത്തി ചിത്രം സർദാർ 2ന്റെ ചിത്രീകരണത്തിനിടെ അപകടം: കയർ പൊട്ടിവീണ് സംഘട്ടന സഹായി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ചെന്നൈ > കാർത്തി പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം സർദാർ 2വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി വീണ് സംഘട്ടന സഹായി മരിച്ചു. സംഘട്ടന സഹായിയായ എഴുമലൈ ആണ് മരിച്ചത്. ചിത്രീകരണത്തിനിടെ കയർ പൊട്ടി 20 അടി താഴേക്ക് വീഴുകയായിരുന്നു. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ എഴുമലൈയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീഴ്ചയിൽ ശ്വാസകോശത്തിനടക്കം പരിക്കേറ്റിരുന്നു.

ജൂലൈ 12നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അപകടത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളും അണിയറപ്രവർത്തകരും വിഷയത്തിൽ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top