30 December Monday

നാല് കോടിയുടെ പോർഷെ സ്വന്തമാക്കി നടൻ അജിത്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ചെന്നൈ >  പോർഷെ GT3 RS സ്വന്തമാക്കി നടൻ അജിത്. നാല് കോടി രൂപയാണ് കാറിന്റെ വില. അജിത്തിന്റെ ഭാര്യ ശാലിനി ഇൻസ്റ്റ​ഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവച്ചു. കാറിനൊപ്പം അജിത് നിൽക്കുന്ന ചിത്രവും ശാലിനി പോസ്റ്റ് ചെയ്തു.

ഒരു മാസം മുൻപാണ് അജിത്തും ഭാര്യ ശാലിനിയും 9 കോടി രൂപ വിലമതിക്കുന്ന ഫെരാരി സ്വന്തമാക്കിയത്. അജിത്തിന്റെ വാഹന പ്രേമവും ഡ്രൈവിം​ഗ് കമ്പവും എപ്പോഴും മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top