ചെന്നൈ> ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിൻ്റെ വിടാമുയർച്ചി. ഈയിടെ പുറത്തിറങ്ങിയ ടീസറിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ പ്രശംസയ്‌ക്കൊപ്പം ടീസർ വിവാദത്തിനും തിരികൊളുത്തി. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണ് വിടാമുയർച്ചി എന്നായിരുന്നു ആരോപണം.
1997ൽ കർട്ട് റസൽ നായകനായെത്തിയ ഹോളിവുഡ് ത്രില്ലർ ബ്രേക്ഡൗണിന്റെ കോപ്പിയടിയാണെന്നായിരുന്നു വാദം. ഇപ്പോഴിതാ ചിത്രത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് 150 കോടിയുടെ നോട്ടിസ് അയച്ചിരിക്കുകയാണ് പാരാമൗണ്ട് പിക്‌ചേഴ്‌സ്. അതേസമയം ലൈകയോ വിടാമുയര്‍ച്ചിയുടെ ടീമോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..