തിരുവനന്തപുരം > തിരക്കഥാകൃത്ത് അഖിൽ പി ധർമജന് പാമ്പ് കടിയേറ്റു. തിരുവനന്തപുരം വെള്ളായണിയിൽ വച്ചാണ് വെള്ളക്കെട്ടിൽ നിന്ന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. 2018 സിനിമയുടെ സഹ എഴുത്തുകാരനാണ് അഖിൽ.
എന്നാൽ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് അഖിൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഫോൺ എടുക്കാത്തതിൽ ആരും ഭയപ്പെടേണ്ടെന്നും ആരോഗ്യത്തോടെ മടങ്ങിയെത്താമെന്നും അഖിൽ കുറിച്ചു. ‘റാം കെയര്‍ ഓഫ് ആനന്ദി’ നോവിലിന്റെ എഴുത്തുകാരനുമാണ് അഖിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..