27 November Wednesday

മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; 'ടർക്കിഷ് തർക്കം' തീയേറ്ററിൽ നിന്ന് പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

കൊച്ചി > സണ്ണിവെയ്നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ടർക്കിഷ് തർക്കം തീയേറ്ററിൽ നിന്ന് പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപണത്താലാണ് ചിത്രം പിൻവലിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നവംബര്‍ 22നാണ് ടർക്കിഷ് തർക്കം തീയേറ്ററിൽ എത്തിയത്. ഇസ്ലാം സമുദായത്തിന്റെ ഖബറടക്ക പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഖബറടക്കവുമായി ബന്ധപ്പെട്ട തർക്കമാണ് ചിത്രത്തിന്റെ പ്രമേയം.

നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും സിനിമയിലെ മറ്റു താരങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top