23 December Monday

ബോക്സോഫീസിൽ കുതിച്ച് "അമരൻ'; 10 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ബോക്സോഫീസിൽ മികച്ച നേട്ടവുമായി ശിവകാർത്തികേയൻ- സായ് പല്ലവി ചിത്രം അമരൻ. 10 ദിവസം കൊണ്ട് ചിത്രം ആ​ഗോള വ്യാപകമായി 200 കോടി കലക്ട് ചെയ്തതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രം ദീപാവലിക്കാണ് റിലീസ് ചെയ്തത്. തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് നേടിയത്. രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ജി വി പ്രകാശാണ് സം​ഗീതസംവിധാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top