23 December Monday

"പാൻഡോറയിലേക്ക് തിരിച്ചുപോകാൻ തയാറായിക്കോളൂ': അവതാർ; ഫയർ ആൻഡ് ആഷ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ലോകസിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി ഡിസ്നി. വിസ്മയ ചിത്രം അവതാറിന്റെ മൂന്നാം ഭാ​ഗം 2025ൽ പുറത്തിറങ്ങും. അവതാർ: ഫയർ ആൻഡ് ആഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഡിസംബർ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു. പാൻഡോറയിലേക്ക് തിരിച്ചുപോവാൻ തയാറായിക്കോളൂ എന്ന കുറിപ്പോടെ ഡിസ്‌നിയാണ് പ്രഖ്യാപനം നടത്തിയത്. കലിഫോർണിയയിൽ നടന്ന D23 എക്സ്പോയിൽ നിറഞ്ഞ സദസിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം. ചിത്രത്തിലെ ചില ഭാ​ഗങ്ങളുടെ പോസ്റ്ററുകളും പുറത്തിറക്കി.

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ 2009ലാണ് ആദ്യത്തെ അവതാർ സിനിമ റിലീസ് ചെയ്ത്. ലോകത്തിലെ ഏറ്റവും പണം വാരിയ ചിത്രമായി ഇത് മാറി. 2023 മില്യണാണ് ചിത്രം നേടിയത്. ഏറ്റവും പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ 200 മുതൽ അവതാർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2022ലാണ് രണ്ടാം ഭാഗമായ അവതാർ: വേ ഓഫ് വാട്ടർ റിലീസ് ചെയ്തത്. ബോക്‌സ് ഓഫിസിൽ വമ്പൻ വിജയമായ ചിത്രം ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി (2320 മില്യൺ). അഞ്ച് ഭാഗങ്ങളായാണ് അവതാർ പുറത്തിറങ്ങുക.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top