18 December Wednesday

മോഹൻലാലിന്റെ സംവിധാനത്തിൽ "ബറോസ്' വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ച് ഫാസിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൊച്ചി > മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. മുമ്പ് ഒക്ടോബറിൽ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.

മോഹൻലാലിന്റെ സിനിമ ജിവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ഡിസംബർ 25ന് തന്നെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ഫാസിൽ പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സംവിധായകനായ തനിക്ക് തന്നെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിക്കാൻ സാധിച്ചുവെന്നും ബറോസ് വൻ വിജയമാകട്ടെയെന്നും ഫാസിൽ പറഞ്ഞു. മോഹൻലാലിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25നാണ്.



ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. മാർക്ക് കിലിയനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top