22 December Sunday

‘മാർക്കോ’യിലെ ‘ബ്ലഡ്’ ഗാനത്തിലൂടെ രവി ബസ്രൂറും ഡബ്‌സീയും വിനായക്‌ ശശികുമാറും ഒന്നിക്കുന്നു; പ്രൊമോ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

കൊച്ചി >  കെജിഎഫ്, സലാർ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്ന് വിനായക് ശശികുമാർ ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ‘ബ്ലഡ്’ എന്ന ഗാനം നവംബർ 22ന് രാവിലെ 10.10ന് പുറത്തിറങ്ങും. മലയാളത്തിന്‍റെ സ്വന്തം റാപ്പർ ഡബ്‌സീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്ലഡിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിലാണ്‌ ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ പുറത്തിറങ്ങുന്നത്‌.

മലബാർ ശൈലിയില്‍ റാപ്പുകള്‍ പാടി ശ്രദ്ധ നേടിയ ഡബ്‍സീയുടേതായി കേരളക്കരയെ ഇളക്കിമറിച്ച ഒട്ടേറെ ഗാനങ്ങളുണ്ട്. ഡബ്‍സീയുടെ ശബ്‍ദത്തിൽ ‘മാർക്കോ’യുടെ ആദ്യ ഓഡിയോ ട്രാക്ക് എത്താനൊരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്‍റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ചിത്രം ക്രിസ്‌മസ്‌ റിലീസായി ആയിരിക്കും തീയറ്ററുകളിലെത്തുക.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top