23 December Monday

ദേവരയിൽ ജൂനിയർ എൻ ടി ആറിന്റെ വില്ലനായി സെയിഫ് അലി ഖാനൊപ്പം ബോബി ഡിയോളും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ഹൈദരാബാദ് > ജാൻവി കപൂറും ജൂനിയർ എൻ ടി ആറും ഒന്നിക്കുന്ന ദേവരയുടെ ഒന്നാം ഭാഗത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വില്ലനായെത്തുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ബോബി ഡിയോളും ചിത്രത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ഡിയോളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബോബിയും ഈ ചിത്രത്തിൽ പ്രതിനായകനായാണ് എത്തുന്നത്. ഒന്നാം ഭാ​ഗത്തിൽ സെയ്ഫ് അലി ഖാൻ ആയിരിക്കും പ്രധാന എതിരാളി. ബോബി ഡിയോൾ ചിത്രത്തിൻ്റെ ഒന്നാം ഭാ​ഗത്തിന്റെ ക്ലൈമാക്സ് സീനുകളിലായിരിക്കും പ്രത്യക്ഷപ്പെടുക. തുടർന്ന് രണ്ടാം ഭാഗത്തിൽ, സെയ്ഫും ബോബിയും എതിരാളികളായി എത്തുമെന്നാണ് റിപ്പോർട്ട്.

ദേവര ഒന്നാം ഭാ​ഗം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top