ലോസ് ആഞ്ചലസ് > പ്രശസ്ത ഹോളിവുഡ് ചിത്രം 'റോമിയോ ആന്റ് ജൂലിയറ്റി'ലെ നടി ഒലീവിയ ഹസി (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഒലീവിയ.
അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ 1951-ലാണ് ഒലീവിയ ജനിച്ചത്. അന്തരിച്ച ഗായകൻ ആന്ദ്രെ ഒസൂനയാണ് ഒലീവയുടെ പിതാവ്.
പഠിക്കുമ്പോൾ തന്നെ ഇറ്റാലിയ കോന്റി നാടക അക്കാദമിയില്‍ ചേരുകയും അഭിനയജീവിതം ആരംഭിക്കുകയും ചെയ്തു ഒലീവ ഹസി. ടെലിവിഷന്‍ ഷോകളില്‍ ചെറിയ വേഷങ്ങളും ചെയ്തിരുന്നു. ദ ബാറ്റില്‍ ഓഫ് വില്ല ഫിയോറീത്താണ് ആദ്യ സിനിമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..