22 December Sunday

'ബോഗയ്‌ന്‍വില്ല' ഒക്ടോബറിൽ റിലീസ് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

കൊച്ചി >  അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ന്‍വില്ല'യുടെ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 17ന് ചിത്രം തിയറ്ററുകളിലെത്തും. സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

ചിത്രത്തിലെ സ്തുതി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. സംഗീത സംവിധായകൻ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. യൂ ട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഗാനം ഇടം നേടി കഴിഞ്ഞു. ഒരിടവേളയ്ക്കു ശേഷം ജ്യോതിർമയി സിനിമയിലഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന സ്തുതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top