കൊച്ചി > സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഓടിച്ചത് അർജുൻ അശോക് അല്ലെന്നും വാഹനത്തിൽ മാത്യു തോമസ് ഇല്ലായിരുന്നുവെന്നും തുടങ്ങിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്ററുടെ ടീമിലുള്ളയാളാണ് വാഹനമോടിച്ചതെന്നും ആ സമയത്ത് അർജുൻ അശോകും സംഗീത് പ്രതാപും കാറിലുണ്ടായിരുന്നുവെന്നുമാണ് വിവരം.
‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ചെയ്‌സിംഗ് ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. തുടർന്ന് ഈ കാർ നിർത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു.
നടൻമാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനുമുൾപ്പെടെ കൊച്ചി എം ജി റോഡിൽ വച്ചുണ്ടായ അപകടത്തിൽ നടൻമാർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കുമുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..