22 December Sunday

കൊച്ചി ഭാഷ സംസാരിക്കാനാറിയാമോ?; വി കെ പ്രകാശ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണ്ണായകം തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ വി.കെ. പ്രകാശ് പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച് എസ്. സുരേഷ് ബാബു തിരക്കഥ രചിക്കുന്ന സിനിമയിലേക്ക് വിവിധ വിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്. ഈ കൂട്ടായ്മയുടേതായി ജയസൂര്യ നായകനായ ഇ. ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്.

9-10 വയസ്സുള്ള ആൺകുട്ടി, 4-5 വയസ്സുള്ള പെൺകുട്ടി, 17-25 നും ഇടയിൽ പ്രായമുള്ള യുവതികൾ, 60-65 വയസ്സിനിടയിലുള്ള അമ്മമാർ, 40-60 വയസ്സിനുള്ളിലെ പുരുഷന്മാർ എന്നിവർക്കാണ് അവസരം. വൈപ്പിൻകരയിലും കൊച്ചിയിലുമായി നടക്കുന്ന കഥയിലേക്ക്‌ കൊച്ചി ഭാഷ സംസാരിക്കുന്നവർക്കാണ് മുൻഗണന. അഭിനയത്തിൽ മുൻപരിചയം നിർബന്ധമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top