22 December Sunday

ഉന്നം പിടിച്ച് സിസിലി! 'റൈഫിൾ ക്ലബി'ലെ ഉണ്ണിമായയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കൊച്ചി > ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയ ഉണ്ണിമായ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു കഥാപാത്രമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിൻറെ പുതിയ ചിത്രമായ 'റൈഫിൾ ക്ലബി'ൽ. സിസിലി എന്ന കഥാപാത്രമായെത്തുന്ന ഉണ്ണിമായയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് 'റൈഫിൾ ക്ലബ്' അണിയറപ്രവർത്തക‍ർ. ചിത്രത്തിലേതായി ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധേ നേടിയിട്ടുണ്ട്. ചിത്രത്തിൽ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിൻറെ ക്യാരക്ടർ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇട്ടിയാനം എന്ന ഈ കഥാപാത്രമായാണ് വാണി ചിത്രത്തിൽ എത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.  മലയാളത്തിലെ അദ്ദേഹത്തിൻറെ അരങ്ങേറ്റം കൂടിയാണ് 'റൈഫിൾ ക്ലബ്'. ഒപിഎം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിർവഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

റൈഫിൾ ക്ലബ്ബിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മഞ്ഞുമ്മൽ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിൻറെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ,  വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്: റോഷൻ, അർജുൻ കല്ലിങ്കൽ, പിആർഒ: ആതിര ദിൽജിത്ത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top