ചെന്നൈ > തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മണ്ടേല, മാവീരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ മഡോൺ അശ്വിന്റെ സംവിധാനത്തിലാണ് വിക്രമിന്റെ ചിയാൻ 63 ഒരുങ്ങുന്നത്. വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന വിക്രമിന്റെ പുതിയ ചിത്രമാണിത്. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പീരീഡ് ഡ്രാമ തങ്കലാനാണ് വിക്രമിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
അശ്വിന്റെ മുൻചിത്രങ്ങളായ മണ്ടേലയും മാവീരനും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. മൂന്ന് ദേശീയ അവാർഡും ചിത്രത്തിലൂടെ അശ്വിൻ നേടി. മാവീരൻ നിർമിച്ച ശാന്തി ടാക്കീസ് തന്നെയാണ് ചിയാൻ 63യും നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..