19 December Thursday

ധനുഷിനെ വിമർശിച്ചതിന് പിന്നാലെ നയൻതാരക്കെതിരെ സൈബർ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ചെന്നൈ > തമിഴ് നടൻ ധനുഷിനെതിരെ കടുത്ത വിമൾശനമുന്നയിച്ച നടി നയൻതാരക്കെതിരെ സൈബർ ആക്രമണം. ധനുഷിനെ അനുകൂലിച്ച് നിരവധി ഹാഷ്ടാഗുകളാണ് ഇതിനകം പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമ്മിച്ച ചിത്രത്തിന്റെ  ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന്‌ ആരോപിച്ച്‌ ധനുഷ് നയൻതാരയ്ക്ക്  കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നതായി താരം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. എന്നാൽ ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് ,അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ തുടങ്ങിയവർ നയൻതാരയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവനാണ്‌ നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആ സിനിമയുടെ സെറ്റിൽനിന്നാണ്‌  നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണക്കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇത്‌ പരിഗണിക്കുന്നത്‌ മനപൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു.

തുടർന്ന്‌ ഇന്റർനെറ്റിൽ ഇതിനോടകം തന്നെ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഇവർ ഡോക്യുമെന്ററിയുടെ ട്രയിലറിൽ ഉൾപ്പെടുത്തി. അതേ തുടർന്ന്‌ ഇത്‌ പകർപ്പാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു ധനുഷ്‌. ധനുഷ്‌ പകപോക്കുകയാണെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടന്റേതെന്നും നയൻതാര പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top