22 December Sunday

ദീപിക പദുകോണിനും രൺവീർ സിങിനും പെൺകുഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മുംബൈ > ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുകോണിനും രൺവീർ സിങിനും പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞ് ജനിച്ച വിവരം അറിയിച്ചു.  '8.09.2024  പെൺകുഞ്ഞിന് സ്വാഗതം' എന്നാണ് കുറിപ്പ്.

2018-ലാണ് രൺവീർ സിങും ദീപികയും വിവാഹം കഴിക്കുന്നത്. ദീപിക പദുകോൺ 2025 വരെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അതിനു ശേഷം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ് എന്നിവർക്കൊപ്പം കൽക്കിയുടെ തുടർഭാഗത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദീപിക പദുക്കോണും രൺവീർ സിങ്ങും ഷാരൂഖ് ഖാൻ്റെ വസതിയായ മന്നത്തിനോട് ചേർന്നുള്ള ബാന്ദ്രയിലെ ഒരു പുതിയ ആഡംബര അപ്പാർട്ട്‌മെൻ്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന സിങ്കം എഗെയ്‌ൻ ആണ് വരാനിരിക്കുന്ന ദീപികയുടെ ചിത്രം. പത്താൻ, ജവാൻ, ഫൈറ്റർ, കൽക്കി 2898 എഡി എന്നീ ചിത്രങ്ങളാണ് അടുത്ത് റിലീസ് ചെയ്ത ദീപികയുടെ സിനിമകൾ. കൽക്കിയുടെ പ്രമോഷനു വേണ്ടി നിറവയറുമായാണ് ദീപിക പൊതു വേദികളിൽ എത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top