19 December Thursday

പ്രതിഫലത്തിൽ മുന്നിൽ ദീപിക പദുക്കോൺ: ജനപ്രീതിയിൽ ഒന്നാമതായി ആലിയ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മുംബൈ > ഇന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോണെന്ന് റിപ്പോർട്ടുകൾ. ചില സിനിമ ട്രാക്കിങ് സൈറ്റുകളാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 15 മുതൽ 20 കോടി വരെയാണ് ദീപിക പദുക്കോണിന്റെ പ്രതിഫലം. ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്. 15 കോടി വരെയാണ് ആലിയയുടെ പ്രതിഫലം. കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്(8-11 കോടി).

എന്നാൽ ഓർമാക്സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നടി ആലിയ ഭട്ടാണ്. സാമന്ത റൂത്ത് പ്രഭുവാണ് രണ്ടാം സ്ഥാനത്ത്. ദീപിക പദുകോൺ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദിപീകയാണെന്ന് നേരത്തെ ഐഎംഡിബി റിപ്പോർട്ട് വന്നിരുന്നു. കാജൽ അ​ഗർവാൾ നാലാം സ്ഥാനത്തും കത്രീന കൈഫ് അഞ്ചാം സ്ഥാനത്തുമാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top