19 December Thursday

ധനുഷും നിത്യ മേനോനും വീണ്ടും ഒന്നിക്കുന്നു 'ഇഡലി കടൈ'യിലൂടെ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ചെന്നൈ> സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. ഇതിലെ ​ഗാനങ്ങളും ജനങ്ങൾ ഏറ്റെടുത്തിരുന്നു. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനോനും വീണ്ടുമൊന്നിക്കുകയാണ് 'ഇഡലി കടൈ'യിലൂടെ.

ധനുഷ് തന്നെയാണ് ഇഡലി കടൈ സംവിധാനം ചെയ്യുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നതായി നടി നിത്യ മേനോന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ധനുഷിനൊപ്പം ചായ ​ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രത്തിന്റെ കൂടെ 'പുതിയ പ്രഖ്യാപനം' എന്ന ക്യാപ്ഷനോടെയാണ് നിത്യ വിവരം പങ്കുവച്ചത്. 'സ്വാ​ഗതം' എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ് ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top