19 December Thursday
ഒരു അഭിമുഖത്തിനിടെയാണ് പ്രതികരണം

ദുൽഖർ സൽമാനെ ആരാണ് പിന്തുടർന്ന് ആക്രമിക്കുന്നത്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024


കൊച്ചി> മലയാള സിനിമയിൽ പുതുതലമുറയുടെ ഇഷ്ടനായകരിൽ ഒരാളാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ ദുൽഖർ പറഞ്ഞ വാക്കുകൾ പൊടുന്നനെ ചൂടൻ ചർച്ചയായിരിക്കയാണ്.

ബോളിവുഡിൽ അടക്കം താരമായി തെളിഞ്ഞ നടന് മലയാളത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. പിതാവിന്റെ താരപദവിയൽ ടാഗ് ചെയ്ത് ഒതുക്കുന്നു എന്നാണ് പറഞ്ഞു വെയ്ക്കുന്നത്.

മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ നല്ല സ്നേഹം കിട്ടുന്നുണ്ട് . മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്. മറ്റ് ഭാഷകളിൽ അങ്ങനെ തോന്നിയിട്ടില്ല .

തമിഴിലോ, തെലുങ്കിലോ നല്ല സിനിമകൾ ചെയ്യുന്ന സമയത്തും ഈ പറയുന്നവർ ഇങ്ങനെ പെരുമാറുന്നുണ്ട് .സ്വന്തം നാട്ടുകാരനായിട്ടും അവർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്.

  ദുൽഖർ സൽമാനായി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം.‌ മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ടയായിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല-  എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

പല തലങ്ങളിലുള്ള പ്രതികരണങ്ങളാണ് ഇതിന് കീഴിൽ ആരാധകർ കുറിക്കുന്നത്.

അവസാനം പണ്ട് റഹ്മാന് പറ്റിയത് പോലെയാവരുത്. അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത അവസ്ഥയാവരുത്.

താങ്കളുടെ പിതാവ് ഒരുപാട് വേട്ടയാടലുകൾ താണ്ടിയാണ് ഇതുവരെ എത്തിയത് എന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, ചാർളി, കമ്മട്ടിപ്പാടം, സോളോ, മഹാനടി, കുറുപ്പ്, സീതാരാമം തുടങ്ങി ദുൽഖർ തിളങ്ങിയ ചിത്രങ്ങളുടെ നിര നീണ്ടതാണ്. മുപ്പതോളം മലയാള സിനിമകൾ ചെയ്തിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ കൽക്കിയിലെ ദുൽഖറിന്റെ റോൾ മലയാളികൾ അടക്കം ഏറ്റെടുത്തിരുന്നു. ലക്കി ഭാസ്ക്കറാണ് ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top