23 December Monday

ദുൽഖർ സൽമാൻ - വെങ്കി അ‌റ്റ്‌ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കൊച്ചി > തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അ‌റ്റ്‌ലൂരി രചന, സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ട്രൈലെർ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് ചിത്രം റിലീസ് ചെയ്യും. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

"സാധാരണക്കാരന്റെ അസാധാരണ യാത്ര"  എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്കർ, മിഡിൽ ക്ലാസുകാരനായ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. സുമതി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  മീനാക്ഷി ചൌധരിയാണ്.

അതിശയകരമായ ദൃശ്യങ്ങൾ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകൻ നിമിഷ് രവിയും ബ്രഹ്മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും ട്രെയിലറി. കയ്യടി നേടുന്നു. സംഗീതസംവിധായകൻ: ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്: നവീൻ നൂലി, പിആർ: ശബരി. ഒക്ടോബർ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top