26 December Thursday

സ്റ്റൈൽ മന്നനും ബി​ഗ് ബിക്കും ഒപ്പം ഫഹദ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ചെന്നൈ > ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റുചെയ്ത ചിത്രം വൈറൽ. രജനികാന്തിന്റേയും അമിതാഭ് ബച്ചന്റേയും കൂടെ ഫഹദ് നിൽക്കുന്ന ഫോട്ടോയാണ് ലൈക്ക പങ്കുവച്ചത്.

ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ രജനികാന്തിനും അമിതാഭ് ബച്ചനും കൂടെ ബെർത്ത് ഡേ ബോയ് എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. വേട്ടയ്യൻ സിനിമയുടെ സെറ്റിലെ ഫോട്ടോയാണ് ലൈക്ക പോസ്റ്റ് ചെയ്തത്.

മുഴുനീള എന്റെർടെയ്നറായ വേട്ടയ്യ ഒക്ടോബറിൽ റിലീസ് ചെയ്യും. രജനി കാന്ത് പൊലീസ് ഉദ്യോ​ഗസ്ഥനായാണ് വേഷമിടുന്നത്. ഫഹദിനും അമിതാഭ് ബച്ചനും പുറമേ മഞ്ജു വാര്യരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top