21 December Saturday

ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്; അരങ്ങേറ്റം ഇംതിയാസ് അലി ചിത്രത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മുംബൈ> മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തിളങ്ങിയ ഫഹ​ദ് ഫാസിൽ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയായിരിക്കും ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാ​ഗമായി ഫഹദും ഇംതിയാസും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിലെ നായിക ഉൾപ്പടെയുള്ള വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഇംതിയാസ് അലി. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ ഏറെ ആഹ്ളാദത്തിലാണ് ആരാധകർ. പ്ര​ഗത്ഭരായ നടനും സംവിധായകനും ഒന്നിക്കുമ്പോൾ മികച്ച സിനിമ തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top