23 December Monday

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിൻ നിഗം‐സാജിദ് യഹിയ ചിത്രം "ഖൽബ്'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  സാജിദ് യഹിയ ആണ്.

പേര് സൂചിപ്പിക്കുന്ന പോലെ ഒരു  പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയിൽ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൂർണ്ണമായും  ആലപ്പുഴയിൽ ഒരുക്കുന്ന സിനിമക്ക്‌ സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്‌, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ എന്നിവർ ചേർന്നാണ്.



ഗാനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. 'ജാതിക്ക തോട്ടം' എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈൽ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമ ഒരു ഇമോഷണൽ ഡ്രാമയാണ്. "നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ" എന്ന ടാഗ് ലൈനുമായാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top