22 December Sunday

മഞ്ജു വാര്യർ-സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ ആഗസ്ത് 23ന് തീയേറ്ററുകളിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കൊച്ചി > മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്‌ സൈജു ശ്രീധരൻ സംവിധാനം ചെയ്ത "ഫൂട്ടേജ്’ ആഗസ്ത്‌ 23 -ന് റിലീസ്‌ ചെയ്യും. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ വിജയചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമാണ്‌ ഫൂട്ടേജ്‌. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവർ സിനിമയിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജുവിനോടൊപ്പം ഷബ്‌ന മുഹമ്മദും ചേർന്ന്‌ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നു. ഷിനോസാണ്‌ ഛായാഗ്രഹണം. സൈജു തന്നെയാണ്‌ ചിത്രത്തിന്റെ എഡിറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top