മുംബൈ > ഷാരൂഖ് ഖാനോടുള്ള ബഹുമാനാർഥം സ്വർണനാണയം ഫ്രഞ്ച് മ്യൂസിയം പുറത്തിറക്കി. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയം ഇറക്കിയത്. മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിലുള്ള മെഴുകു മ്യൂസിയമാണ് ഗ്രെവിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..