22 December Sunday

വിജയ് ചിത്രം ​"ഗോട്ട്' ഒടിടിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ചെന്നൈ > തമിഴ് സൂപ്പർ താരം വിജയ്‌യുടെ പുതിയ ചിത്രം ​ ദി ​ഗോട്ട് ഒടിടി റീലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 3 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായ ചിത്രം സെപ്തംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.

ആഗോളവ്യാപകമായി ചിത്രം 420 കോടി കളക്ട് ചെയ്തെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ സ്നേഹ, മീനാക്ഷി ചൗധരി പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top