22 December Sunday

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം റിലാസായി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കൊച്ചി > നിവിൻ പോളി അഭിനയിച്ച ആൽബം ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ആറ്  മണിക്കാണ് ​ഗാനം റിലീസ് ചെയ്തത്. ഗാനത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫിലാണ് ഗാനം ചിത്രീകരിച്ചത്.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു.  നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവരാണ് ഛായാ​ഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top