23 December Monday

കിങ്ങിനുവേണ്ടി മുടി മുറിച്ചു; പിറന്നാൾ ദിനത്തിൽ പുതിയ ലുക്കുമായി ഷാരൂഖ് ഖാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

Photo credit: X

മുംബൈ > പിറന്നാൾ ദിനത്തിൽ പുതിയ ലുക്കുമായി ഷാരൂഖ് ഖാൻ. വരാനിരിക്കുന്ന കിങ്  എന്ന ചിത്രത്തിനായി നടത്തിയ രൂപമാറ്റത്തെക്കുറിച്ച് ഷാരൂഖ് സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പത്താൻ സിനിമയ്ക്ക് വേണ്ടി നീട്ടിവളർത്തിയ മുടി മുറിച്ചെന്ന കാര്യം താരം പങ്കുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു മീറ്റ് ആന്റ് ​ഗ്രീറ്റ് പരിപാടിക്കിടെ പത്താൻ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷാരൂഖ്.

സിനിമയിൽ മുടി നീട്ടിവളർത്തിയത് ഷാരൂഖിന്റെ സി​ഗ്നേച്ചർ ലുക്കായിരുന്നു. അതിനിടെയാണ് ഇപ്പോൾ തന്റെ മുടിക്ക് ഇത്ര നീളമില്ലെന്നും കിങ്ങിന് വേണ്ടി മുടി മുറിച്ചെന്നും താരം വെളിപ്പെടുത്തിയത്. പത്താൻ, ജവാൻ, ഡങ്കി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന്റെ പുറത്തിറങ്ങാനുള്ള ചിത്രമാണ് കിങ്. ആക്ഷൻ ത്രില്ലർ ചിത്രമായ കിങ് സംവിധാനം ചെയ്യുന്നത് സുജോയ് ഘോഷാണ്. അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുണ്ട്. 

ലോകത്താകമാനം വലിയ ആരാധക പിൻബലമുള്ള താരമാണ് ഷാരൂഖ് ഖാൻ. ജന്മദിനമായ നവംബർ 2 ന് മുംബൈയിലെ വസതിയായ 'മന്നത്തി'ന് മുന്നിൽ ആരാധകരെ അഭിസംബോധന ചെയ്യുന്നത് കിങ് ഖാന്റെ പതിവായിരുന്നു. എന്നാൽ ഇത്തവണ ആരാധകരെ കാണാൻ ഷാരൂഖ് എത്തിയില്ല. വീട്ടിൽ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത പിറന്നാൾ ആഘോഷമാണ് ഉണ്ടായത്. അണിയറയിൽ തയാറെടുക്കുന്ന  കിങ്ങിലെ കഥാപാത്രത്തിന്റെ ലുക്കിലായതിനാലാണ് ഇത്തവണ താരം വീടിനു മുന്നിൽ ആരാധകരെ അഭിസംബോധന ചെയ്യാതിരുന്നതെന്നാണ് സൂചന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top