23 December Monday

‘സുന്ദരനായവനേ.. സുബ്ഹാനല്ലാഹ്’; ഹലാൽ ലവ്‌ സ്‌റ്റോറിയിലെ ഗാനത്തിന്റെ ലിറിക്‌ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

പപ്പായ ഫിലിമ്സിന്റെ  ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിച്ച് സകരിയ സംവിധാനം ചെയ്യുന്ന സിനിമയാണു ഹലാൽ ലൗ സ്റ്റോറി. ചിത്രത്തിലെ "സുന്ദരനായവനേ' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോ പുറത്തിറക്കി. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ശറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുഹ്സിൻ പരാരി, സകരിയ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയറാണു.പിആർഒ - ആതിര ദിൽജിത്ത്  വസ്ത്രാലങ്കാരം മസ്ഹർ ഹംസ. പ്രൊഡക്ഷൻ കണ്ട്രോളർ - ബെന്നി കട്ടപ്പന. സ്റ്റിൽസ്സ് - രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു. കോ റൈറ്റർ - ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ് - സകരിയ, മുഹ്സിൻ പരാരി, സൈജു ശ്രീദ്ധരൻ, അജയ് മേനോൻ. എക്‌സിക്യൂട്ടീവ്‌ പ്രൊഡൂസേഴ്‌സ്‌ - വാസിം ഹൈദർ, ആബിദ്‌ അബു. എന്നിവരാണു മറ്റു പ്രധാന അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top