23 December Monday

ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ; അവസാന എപ്പിസോഡ്‌ ചോർന്നതായി സ്ഥിരീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

PHOTO: Facebook/House Of The Dragon

ന്യൂയോർക്ക്‌ > ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ സീസൺ രണ്ടിന്റെ അവസാന എപ്പിസോഡ്‌ ചോർന്നതായി സ്ഥിരീകരണം. സീരീസ്‌ പുറത്തിറക്കുന്ന എച്ച്‌ബിഒയാണ്‌ ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌. ദ ക്വീൻ ഹു നെവർ വാസ്‌ എന്ന്‌ പേരിട്ടിരിക്കുന്ന എപ്പിസോഡ്‌ ചോർന്നതായുള്ള വാർത്ത നേരത്തെ തന്നെ പരന്നിരുന്നു. എപ്പിസോഡിലെ പല രംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ചെയ്തു. സ്ഥിരീകരണം വന്നതിന്‌ പിന്നാലെ ചോർന്ന ക്ലിപ്പുകൾ നീക്കം ചെയ്യുകയും ദ ക്വീൻ ഹു എവർ വാസ്‌ എന്ന്‌ എപ്പിസോഡിന്റെ ടൈറ്റിൽ മാറ്റുകയും ചെയ്തിട്ടുണ്ട്.

വരുന്ന തിങ്കളാഴ്‌ചയാണ്‌ ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ സീസൺ ടുവിന്റെ എട്ടാമത്തെയും അവസാനത്തെയും എപ്പിസാഡ്‌ റിലീസ്‌ ചെയ്യുന്നത്‌. ആദ്യ സീസണിൽ 10 എപ്പിസോഡുകളുണ്ടായിരുന്നു. ആദ്യ സീസൺ റിലീസ്‌ ചെയ്ത്‌ രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ രണ്ടാമത്തെ സീസൺ പ്രേക്ഷകരിലേക്കെത്തിയത്‌. ജൂൺ 16 നായിരുന്നു ആദ്യ എപ്പിസോഡിന്റെ റിലീസ്‌. അടുത്ത സീസൺ എപ്പോഴായിരിക്കും എന്ന്‌ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.

ജോർജ്‌ ആർ ആർ മാർട്ടിന്റെ ഫയർ ആൻഡ്‌ ബ്ലഡ്‌ എന്ന രചനയെ ആസ്പദമാക്കിയാണ്‌ സീരീസ്‌ പുറത്തിറക്കുന്നത്‌. മാറ്റ്‌ സ്‌മിത്ത്‌, എമ്മ ഡാർസി, ഒലിവിയ കുക്ക്‌, ടോം ഗ്ലിൻ കാർനി, ഈവൻ മിച്ചൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2011 മുതൽ 2017 വരെ റിലീസ്‌ ചെയ്ത പ്രശസ്‌തമായ ഗെയിം ഓഫ്‌ ത്രോൺസ്‌ എന്ന സീരിസിന്റെ പ്രീക്വൽ സീരീസ്‌ ആണ്‌ ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ. ‘ഡനേറിയസ്‌ ടാർഗേറിയന്‌ 172 വർഷങ്ങൾക്ക്‌ മുൻപ്‌’ എന്ന്‌ സ്‌ക്രീനിലെഴുതിക്കൊണ്ടായിരുന്നു ഹൗസ്‌ ഓഫ്‌ ദ ഡ്രാഗണിന്റെ ആരംഭം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top