22 December Sunday

ചിന്താമണി കൊലക്കേസിന്‌ ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നു; ‘ഹണ്ട്’ ട്രെയിലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊച്ചി > ചിന്താമണി കൊലക്കേസ് എന്ന സിനിമയ്‌ക്ക്‌ ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്ന പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിന്റെ ട്രെയിലർ പുറത്ത്. ആഗസ്‌ത്‌ 23- നാണ് സിനിമയുടെ റിലീസ്‌. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ഹണ്ട്‌.

ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ്‌ ഭാവന അവതരിപ്പിക്കുന്നത്. അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന്റെ ഛായാഗ്രഹണം- ജാക്സണ്‍ ജോൺസൺ, സംഗീതം -കൈലാസ് മേനോൻ, എഡിറ്റിംഗ് - അഖിൽ എ ആർ എന്നിവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top