തിരുവനന്തപുരം> ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന 29 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 20 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയുമാണ്. 15 തിയേറ്ററുകളിലാണ് ഇത്തവണയും പ്രദർശനം.
ഭിന്നശേഷിക്കാർക്ക് തിയേറ്ററിൽ പ്രവേശിക്കുന്നതിനായി റാമ്പ്, വീൽചെയർ സൗകര്യം ഒരുക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഗോൾഡ സെല്ലം ക്യുറേറ്റർ ആയും പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..